മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണം; ലോക്സഭയിൽ ആവശ്യം ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
കാസർകോട്(www.truenewsmalayalam.com) : കർണാടകയുമായി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന മഞ്ചേശ്വരത്ത് ഉന്നത നിലവാരമുള്ള ഒരു വിദ്യാഭ്യാസസ്ഥാപനംപോലുമില്ലെന്നും ഈ അവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ഇവിടെ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരിൽ 90 ശതമാനവും തെക്കൻ ജില്ലകളിൽനിന്നുള്ളവരാണ്.
അതിനാൽ അടുത്ത അധ്യായനവർഷം മുതൽ മഞ്ചേശ്വരത്ത് ഒരു കേന്ദ്രീയ വിദ്യാലയം താത്കാലിക സംവിധാനത്തിലെങ്കിലും തുടങ്ങണമെന്നും അദ്ദേഹം സഭയിൽ ഉന്നയിച്ചു.
സംസ്ഥാന സർക്കാർ അപേക്ഷിച്ചാൽ പശിശോധിച്ച് മാനദണ്ഡങ്ങൾക്കനുസൃതമായി വിദ്യാലയം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Post a Comment