JHL

JHL

പി എസ് സി ഹയർ സെകൻഡറി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി പെർവാഡ് സ്വദേശിനി എ ആയിഷത് റംസീന.

 


മൊഗ്രാൽ(www.truenewsmalayalam.com) : പി എസ് സി ഹയർ സെകൻഡറി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി പെർവാഡ് സ്വദേശിനി എ ആയിഷത് റംസീന.

 സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) കാറ്റഗറി നമ്പർ 394/2021 ഹയർ സെകൻഡറി വകുപ്പിലെ നിയമനത്തിനായി നടത്തിയ മത്സര പരീക്ഷയിലാണ് പെർവാടുകാരിയായ റംസീന ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 

  നേരത്തെ ഗണിത ശാസ്ത്ര ഹൈസ്കൂൾ അധ്യാപക പട്ടികയിൽ 19-ാം റാങ്കും നേടിയിരുന്ന ഈ മിടുക്കി. ജി വി എച് എസ് എസ് മൊഗ്രാലിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു എന്നിവ പൂർത്തിയാക്കിയതിന് ശേഷം മഞ്ചേശ്വരം ഗോവിന്ദപൈ കോളജിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്.

തുടർന്ന് കണ്ണൂർ യൂനിവേഴ്സിറ്റിയുടെ ചാല ടീചർ എജുകേഷൻ സെന്ററിൽ നിന്ന് ബി എഡും കരസ്ഥമാക്കി. ഇതിനൊപ്പമാണ് പി എസ് സി പരീക്ഷക്കും ഒരുങ്ങിയത്. 

നേരത്തെ ഗോവിന്ദ പൈ കോളജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്തിരുന്നു, ഇപ്പോൾ ഉദുമയിലെ ഒരു കോളജിൽ അധ്യാപികയാണ്. മൊഗ്രാൽ സി എം അബ്ദുൽ ഖാദർ - എൽ ടി നഫീസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മുഹമ്മദ് ഹബീബ് (എം സി എ വിദ്യാർഥി), റഹ്‌മത്, റൈഹാന.


No comments