JHL

JHL

മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗ് 2023-സീസൺ 5; ലോഗോ പ്രകാശനം ചെയ്തു

 


ദുബൈ(www.truenewsmalayalam.com) : ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗ് 2023 -സീസൺ 5 ന്റെ ലോഗോ പ്രകാശനം ചെയ്തു.

 ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ, മുഖ്യ സ്പോൺസർ ബൈദല ഷിപ്പിംഗ്‌ ഓണർ ജബ്ബാർ ബൈദല, അൽ ജബീൻ ഹബ്ബ് ഓണർ ശാഹുൽ തങ്ങൾ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.


 മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 31 ന് ഷാർജ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടക്കും.

ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി അഷ്റഫ് പാവൂർ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


No comments