JHL

JHL

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു, പിന്നില്‍ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കം

 


കൊല്ലം(www.truenewsmalayalam.com) : ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവുമെന്ന് പോലീസ്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍(52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.

പത്മകുമാറിനെ തട്ടിക്കൊണ്ടുപോകപ്പെട്ട ആറ് വയസുകാരി തിരിച്ചറിഞ്ഞു എന്നും പോലീസ് വ്യക്തമാക്കി. 

ഏകദേശം 11 ഓളം ചിത്രങ്ങളാണ് പോലീസ് കുട്ടിയെ കാണിച്ചത്. കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ചത് ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലെ ഓടിട്ട വീട്ടിലാണെന്ന പോലീസ് കരുതുന്നു.

തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയില്‍ നിന്നാണ് പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.

 തുടര്‍ന്ന് ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.

 കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.


No comments