മൊഗ്രാൽ ജി.വി.എച്.എസ്.എസ്; "ഒപ്പം'' ദിദ്വിന സഹവാസ ക്യാമ്പ് സമാപിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ഒപ്പം''ദ്യിദിന സഹവാസ ക്യാമ്പിന് സമാപനം.
സമാപന സമ്മേളനം കാസർഗോഡ് മുനിസിപ്പൽ കൗൺസിലറും, മൊഗ്രാൽ ജീവിഎച്ച് എസ്എസ് മദർ പിടിഎ വൈസ് പ്രസിഡണ്ടുമായ ഹസീന -റഷീദ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ എംഎ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ സൈനബ സികെ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഇശൽ ഗ്രാമത്തിലെ മാപ്പിള കലകളുടെ ചരിത്ര സൂക്ഷിപ്പുകാരൻ ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാലിനെയും, സ്കൂളിലെ മികച്ച സംഘാടകനും, അധ്യാപകനുമായ ബിജു പയ്യാടക്കത്തിനെയും ആദരിച്ചു.
പിടിഎ പ്രസിഡണ്ട് എഎം സിദ്ധീഖ് റഹ്മാൻ, ഹസീന -റഷീദ് എന്നിവരാണ് ഇവരെ ഷാൾ അണിയിച്ച് ആദരിച്ചത്.
ചടങ്ങിൽ അധ്യാപകരായ ജാഫർ മാസ്റ്റർ,സൈനബ ടീച്ചർ, റിജ, നുഹ്സീന, നസീമ, രേഷ്മ, സജിന, ഫയറുന്നിസ, ഷബ്‌ന, സുകന്യ, സംഗീത, രഞ്ജിന, നസീറ, ലത്തീഫ് മാഷ്, അബ്ദുസ്സലാം എന്നിവരും,പിടിഎ അംഗം നസ്റീന, എച്ച്എം കരീം എന്നിവർ സംബന്ധിച്ചു.
Post a Comment