JHL

JHL

ഊർജ്ജ സംരക്ഷണ യജ്ഞം; മൊഗ്രാലിൽ ബോധവൽക്കരണ ജാഥ നടത്തി എൻഎസ്എസ് വളണ്ടിയർമാർ


മൊഗ്രാൽ(www.treunewsmalayalam.com) : ഊർജ്ജ സംരക്ഷണം സാക്ഷരതാ യജ്ഞം ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ ജംഗ്ഷനിൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ ജാഥയും ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും നടത്തി.

 ചടങ്ങിൽ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും, പൊതുജനങ്ങൾ ക്കുമായി ഇലക്ട്രിക്കൽ വിഭാഗം  അധ്യാപകനായ പ്രതീഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. പരിപാടി പിടിഎ പ്രസിഡണ്ട് സിദ്ധീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വി എച്ച്എസ്എസ് സി പ്രിൻസിപ്പാൾ പാർവതി ആർ നായർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.എൻ എസ്എസ് കോഡിനേറ്റർ പ്രവഞ്ച  കുമാർ സ്വാഗതം പറഞ്ഞു.


No comments