JHL

JHL

രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണം; ഡോ. ഹനുമന്തയ്യ

 


ദുബൈ(www.truenewsmalayalam.com) : ജാതി, മതം, ഭാഷ,  പ്രാദേശികത യുടെ പേരിൽ രാജ്യത്ത് വിഭാഗിയത ഉണ്ടാക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് കർണാടക രാജ്യസഭാ എംപിയും കോൺഗ്രസ്‌ നേതാവും കൂടിയായ ഡോ.എൽ ഹനുമന്തയ്യ പറഞ്ഞു.

 എന്മകജെ പഞ്ചായത്ത്‌ പ്രസിഡന്റ സോമശേഖര ഷെണിക്ക് എന്മകജെ  കെഎംസിസി ദുബായിൽ സംഘടിപ്പിച്ച  തുളുനാട്  അവാർഡ് ദാന പരിപാടി യിൽ മുഖ്യ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്നഡിഗ, തുളുവൻ, മലയാളി എന്ന  വിവേജനമില്ലാത്ത സൗഹർദ്ധ മനസ്സിന്റെ ഉടമകളാണ് കാസറഗോഡ് ന്റെ ജന സമൂഹം. അത് എന്നും അറ്റ് പോവാത്ത സാക്ഷ്യമാണ്. മാനവിക മൂല്യങ്ങളിലും, നന്മയിലും സഹായിക്കുന്ന തുളുനാ ടിന്റെ  ജനങ്ങൾ മതേതരത്തിന്റെ കാവൽക്കാരാണ്.



ഈ കെട്ട കാലത്ത്   മനുഷ്യന്റെ ഐക്യവും അന്തസ്സും ഉയർത്തി പിടിക്കാൻ  രാജ്യം മുഴുവനും സൗഹാർദ്ധ ത്തിന്റെ കൂട്ടായിമകളെ കൂടുതൽ ഊർജിതമാക്കണം.


 ലോകം മുഴുവനും കെ എം. സി. സി ചെയ്തു വരുന്ന ഓരോ ജീവകാരുണ്യ പ്രവർത്തനവും അഭിനന്ദനാർഹമെന്നും അദ്ദേഹം ചുണ്ടിക്കട്ടി.



പരിപാടിയിൽ എം. എൽ യെ മാരായ ശംസുദ്ധീൻ, എ. കെ. എം അഷ്‌റഫ്‌, ആയിഷ പെർള, മുസ്ത്താഖ് അഹ്മദ് പെർള, മൻസൂർ മർത്യ, ഹസ്സൻ കുദുവ തുടങ്ങിയവർ സംസാരിച്ചു.

No comments