മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിന്റെയും ആസ്റ്റർ ലാബ് കാസറഗോഡിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിർധന രോഗികൾക്ക് ആശ്വാസമായി.
പെർവാട് കടപ്പുറം ഫിഷറീസ് കോളനിയിലെ പി ബി അബ്ദുൽ റസാഖ് സ്മാരക വായനശാലയിൽ നടന്ന ക്യാമ്പിൽ നൂറിൽ പരം രോഗികളെ വിദഗ്ദരായ ഡോക്ടർമാർ പരിശോധിക്കുകയും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.കൂടാതെ സൗജന്യ ഷുഗർ, കൊളസ്‌ട്രോൾ പരിശോധനയും പ്രഷർ ചെക്ക് അപ്പും നടന്നു.
രാവിലെ 10.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2:30 ന് അവസാനിച്ചു.
ക്യാമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യൂസഫ് ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എം. വിജയകുമാർ അധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സബൂറ, സിദ്ദീഖ് റഹ്‌മാൻ, സയ്യിദ് ഹാദി തങ്ങൾ, നിസാർ പെർവാഡ്, അഷ്‌റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നടുപ്പളം,ബി എ മുഹമ്മദ് കുഞ്ഞി, , ടി.കെ അൻവർ, മുഹമ്മദ് അബ്കോ, ടി കെ ജാഫർ, മുഹമ്മദ് സ്മാർട്ട്,അഷ്‌റഫ് സാഹിബ്,അബ്ദുള്ളകുഞ്ഞി ഉമരി, മുസ്തഫ പെർവാഡ്, സലീം പെർവാഡ്, മുഹമ്മദ് കുഞ്ഞി പെർവാഡ്,
ഹനീഫ് പെർവാഡ് എന്നിവർ സംസാരിച്ചു.
ജന. സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എച്ച് എം കരീം നന്ദിയും പറഞ്ഞു.
Post a Comment