ത്രില്ലടിച്ച 93 കൂട്ടായ്മ; സസ്നേഹം സഹപാഠിക്ക് പദ്ധതിയിലേക്ക് കാൽ ലക്ഷം രൂപ കൈമാറി
മൊഗ്രാൽ(www.truenewsmalayalam.com) : 1992-93 കാലയളവിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നിന്ന് 'ത്രില്ലടിച്ച്' കടന്ന് പോയ എസ് എസ് എൽ സി ബാച്ചുകാർ 'സസ്നേഹം സഹപാഠിക്ക്' എന്ന മാതൃകാ പദ്ധതിയിലേക്ക് സഹായഹസ്തവുമായി എത്തി.
ഭീകരമായ വിധിയുടെ വേട്ടയാടലിലൂടെ അകാലത്തിൽ മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് കൊച്ചു ഭവനമൊരുക്കാൻ ജി വി എച്ച് എസ് എസ് മൊഗ്രാൽ പ്രഖ്യാപിച്ച മഹത്തായ പദ്ധതിയാണ് 'സസ്നേഹം സഹപാഠിക്ക്'.
പ്രസ്തുത പദ്ധതിയിലേക്ക് കാൽലക്ഷം രൂപയുടെ ചെക്കുമായാണ് 'ത്രില്ലടിച്ച -93' ബാച്ചുകാർ പഠിച്ച വിദ്യാലയത്തിലേക്ക് വീണ്ടുമെത്തിയത്.
2020 ഫെബ്രുവരി 8 ലെ ആദ്യ സംഗമത്തിന് ശേഷം 2023 നവംബർ 25 ന് 'ത്രില്ലടിച്ച 93-സെക്കന്റ് എഡിഷൻ' എന്ന പേരിൽ വിപുലമായ മീറ്റ് അപ്പ് വീണ്ടും സംഘടിപ്പിച്ച ഈ ബാച്ചുകാർ അഞ്ച് ലക്ഷം രൂപയോളമുള്ള വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്.
'സസ്നേഹം സഹപാഠിക്ക്' പദ്ധതിയിലേക്കുള്ള ത്രില്ലടിച്ച-93 കൂട്ടായ്മയുടെ 25000 രൂപയുടെ ചെക്ക് കോർഡിനേറ്റർ ടി.കെ അൻവർ, ജി വി എച്ച് എസ് എസ് മൊഗ്രാൽ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീറിന് കൈമാറി.
റിട്ട.ഹെഡ്മാസ്റ്റർ എം. മാഹിൻ,പി ടി എ പ്രസിഡന്റ് സിദ്ദീഖ് റഹ്‌മാൻ,ബാച്ച് പ്രതിനിധികളായ മുനീർ കാവേരി, ഫൈസ് ടി.എം, അബ്ദുൽ റഫീഖ്. കെ, അബ്ദുല്ല ഗ്രീൻപീസ്, സൈനുദ്ദീൻ റോയൽ, റഹീം നാങ്കി, അഷ്‌റഫ് മുംബൈ, അതീഖ് റഹ്‌മാൻ, എം എസ് അബ്ദുല്ല,അദ്ധ്യാപകരായ മോഹനൻ, റഫീഖ്, ജാൻസി, റഷീദ, റിയാസ് എന്നിവർ സംബന്ധിച്ചു.
Post a Comment