JHL

JHL

നാടിൻ്റെ നന്മയ്ക്ക് നാട്ടിലെ ഉദ്യോഗസ്ഥർ; മഞ്ചേശ്വരം മണ്ഡലത്തിൽ യൂത്ത് ലീഗ് കാംപയിന് തുടക്കമായി


ഉപ്പള(www.truenewsmalayalam.com) : പിന്നോക്ക ജില്ലയായ  കാസർകോടിൻ്റെ ഉദ്യോഗസ്ഥ ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ കാംപയിനുമായി  മുസ്ലിം യൂത്ത് ലീഗ്. നാടിൻ്റെ നന്മയ്ക്ക് നാട്ടിലെ ഉദ്യോഗസ്ഥർ എന്ന കാംപയിൻ മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗാണ് നേതൃത്വം നൽകുന്നത്. 

വികസന കാര്യത്തിൽ ഒരു പാട് മുന്നേറാൻ കഴിയുമായിരുന്ന  മഞ്ചേശ്വരം മണ്ഡലത്തിലെ പല  വികസന പ്രവർത്തനങ്ങൾക്കും  വിഘാതം സൃഷ്ടിക്കുന്നത് ഉദ്യോഗസ്ഥ ക്ഷാമം തന്നെ, ഇന്നും മഞ്ചേശ്വരത്തിൻ്റെ പ്രത്യേകിച്ച് ജില്ലയുടെ തന്നെ ശാപമായി മാറിയിരിക്കുകയാണ് ഉദ്യോഗസ്ഥ ക്ഷാമം. 

തെക്കൻ ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരീക്ഷണ ശാലയായി മഞ്ചേശ്വരം മണ്ഡലത്തിലെ സർക്കാർ ഓഫീസുകൾ മാറിയിട്ടുണ്ട്.  ചുമതലയേറ്റ് ആഴ്ചകൾക്കകം അവധിയിൽ പ്രവേശിക്കുന്നതിനാൽ താലൂക്ക്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകുന്നു.

 എല്ലാ സർക്കാർ ഓഫീസുകളുടെയും സ്ഥിതി ഇതുതന്നെ. ഓഫീസുകൾ കയറിയിറങ്ങുന്ന  സാധാരക്കാർക്ക് സർക്കാർ സേവനം അപ്രാപ്യമാകുന്ന സ്ഥിതിയാണുള്ളത്.ഈയൊരു  പ്രശ്നത്തിന് പരിഹാരം, നാട്ടുകാരായ ആളുകളെ ഉദ്യോഗ തലങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കാംപയിൻ കൊണ്ട് യൂത്ത് ലീഗ് ലക്ഷ്യമിടുന്നത്.

 സർക്കാർ സർവീസിനോട് മുഖം തിരിച്ച് നിൽക്കുന്ന മഞ്ചേശ്വരത്തുകാർ  കൂടുതലും ഗൾഫ് നാടുകളയാണ് ആശ്രയിക്കുന്നത്. ഇത്തരം ആളുകളെ പി.എസ്.സി അടക്കമുള്ള പരീക്ഷകൾക്ക് പ്രാപ്തരാക്കുകയും, റജിസ്ട്രേഷൻ, സ്റ്റഡി മെറ്റീരിയലുകൾ, ക്ലാസുകൾ ഉപദേശ നിർദേശങ്ങൾ എന്നിവ ഒരുക്കുകയാണ് കാംപയിന് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. കാംപയിൻ്റെ പോസ്റ്റർ പ്രകാശനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവ്വഹിച്ചു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ് സൈഫുള്ളത്തങ്ങൾ അസീസ് കളത്തൂർ ബി എം മുസ്തഫ സിദ്ധീഖ് ദണ്ഡഗോളി ഇബ്രാഹിം ബേറിക്ക ഫരൂക്ക് ചെക്ക് പോസ്റ്റ് മജീദ് പച്ചംബല, ബിഐ റഹ്മാൻ, ഇർഷാദ് മൊഗ്രാൽ, നൗഫൽ ന്യൂയോർക്ക്, ഇല്യാസ് ഹുദവി ഉറുമി, ബി എൻ മുഹമ്മദ് അലി, കെഎം അബ്ബാസ്, അബ്ദുൽ റഹ്മാൻ റഡോ, ബശീർ ബേറിക്ക, തുടങ്ങിയവർ സംബന്ധിച്ചു. 


No comments