മലപ്പുറം മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം
മഞ്ചേരി(www.truenewsmalayalam.com) : മലപ്പുറം മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം
ഇന്നലെ(വെള്ളിയാഴ്ച) വൈകീട്ട് 5.30 ഓടെയുണ്ടായ അപകടത്തിലാണ് ഓട്ടോ ഡ്രൈവർ മഞ്ചേരി മാലാംകുളം തടപറമ്പ് സ്വദേശി പി.പി. അബ്ദുൽ മജീദ് (50), യാത്രക്കാരായ മഞ്ചേരി പയ്യനാട് താമരശ്ശേരിസ്വദേശിനി മുഹ്സിന (35), സഹോദരി കരുവാരകുണ്ട് വിളയൂർ സ്വദേശിനി തസ്നീമ (33), തസ്നീമയുടെ മക്കളായ റൈഹ ഫാത്തിമ (4), റിൻഷ ഫാത്തിമ (12) എന്നിവർ മരണത്തിന് കീഴടങ്ങിയത്.
മരിച്ച സഹോദരികളുടെ മാതാവായ സാബിറ (58), മുഹ്സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ ഫാത്തിമ (6), മുഹമ്മദ് അസ്ഹാൻ (4), തസ്നീമയുടെ മകൻ റയാൻ (ഒരു വയസ്സ്) എന്നിവർക്ക് പരിക്കേറ്റു.
മഞ്ചേരി കിഴക്കേത്തലയിൽനിന്ന് പുല്ലൂരിലേക്ക് പോകവേയാണ് അരീക്കോട് ഭാഗത്തുനിന്ന് വന്ന തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് ഇടിച്ചത്.
പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post a Comment