JHL

JHL

കലാലയ മിത്രങ്ങളുടെ പ്രവാസ ലോകത്തെ സംഗമം ശ്രദ്ധേയമായി

 


കാസര്‍കോട്(www.truenewsmalayalam.com) : ത്രിവേണി കോളേജില്‍ പഠിച്ച ഉറ്റ മിത്രങ്ങളുടെ കൂട്ടായ്മയായ ക്ലാസ്മേറ്റ്സ്  ഇന്റർനാഷണൽ  ആന്‍ഡ് ഫാമിലി മീറ്റിന്റെ പതിനഞ്ചാം വാര്‍ഷിക ദിനം കൂട്ടായ്മയിലെ  അംഗങ്ങള്‍ കുടുംബസമേതം യു. എ. ഇ യിലെ  സബീല്‍ പാര്‍ക്കില്‍ ആഘോഷിച്ചു.

 യു. എ.ഇ യുടെ അമ്പത്തി രണ്ടാം ദേശീയ ദിനഘോഷത്തിന്റ സൗന്ദര്യമേകിയ ആഘോഷ നിറവില്‍ പഴയ സഹപാഠികളെല്ലാം ഒത്തു ചേര്‍ന്ന് വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

 ഫൈസലൽ ഐവ തളങ്കര അധ്യക്ഷത വഹിച്ചു. സി.സി.എഫ്  ‍(ക്ലാസ്സ്‌മേറ്റ്സ് ചാരിറ്റി ഫണ്ടിന്റെ) കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി ഷാജഹാൻ നെല്ലിക്കുന്നിനെ അനുമോദിച്ചു.മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കു സമ്മാന വിതരണവും നടത്തി.

 ചടങ്ങില്‍ ഇക്ബാല്‍ കറാമ സമ്മാന ദാനം നിർവഹിച്ചു. സൗഹൃദം പുതുക്കിയ കൂട്ടായ്മയില്‍ ജാഷിര്‍ കോട്ടിക്കുളം, ഷാജഹാന്‍ നെല്ലിക്കുന്ന്, ഹസീബ് ചെമ്മനാട്, നൗമാന്‍ ചെട്ടുംകുഴി ,സുബൈര്‍ ബദിയഡുക്ക,ഇക്ബാല്‍ കറാമ, നസീര്‍ ചെട്ടുംകുഴി,അഷ്‌റഫ് തെരുവത്ത്,സമീര്‍ നെല്ലിക്കുന്ന്, സിദ്ദിഖ് നെല്ലിക്കുന്ന്, നൗഷാദ് ചെമ്മനാട്, അഷ്‌റഫ് കൊറക്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

 ജാഷിര്‍ കോട്ടിക്കുളം സ്വാഗതവും ഷാജഹാന്‍ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.


No comments