JHL

JHL

ഗതാഗതക്കുരുക്ക് രൂക്ഷം; ഹൊസങ്കടിയിൽ പ്രതിഷേധസമരം നടത്തി വ്യാപാരികള്‍


ഹൊസങ്കടി(www.truenewsmalayalam.com) : ദേശീയപാത വികസനം, സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിക്കാത്തതിനെ തുടർന്ന് ഹൊസങ്കടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേശ്വരം യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തി.

 സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കാത്തതിനാല്‍ വാഹനങ്ങള്‍ ദേശീയപാതയിലൂടെയാണ് ഓടുന്നത്.

 ആനക്കല്ലില്‍ നിന്ന് വരുന്ന വാഹനങ്ങളും പൊലീസ് സ്റ്റേഷന്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും ദേശീയപാതയില്‍ പ്രവേശിക്കുമ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഇതിനിടെ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടം സംഭവിക്കാറുമുണ്ട്.

ഇതേ തുടർന്നാണ് ഹൊസങ്കടിയിലെ വ്യാപാരികള്‍ പ്രതിഷേധ സമരവുമായി മുന്നോട്ട് വന്നത്.


No comments