JHL

JHL

എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരേ കുമ്പളയിൽ യു.ഡി.എഫ് വിചാരണ സദസ്

കുമ്പള: എൽ.ഡി.എഫ് സർക്കാരിൻ്റെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനും മഞ്ചേശ്വരം മണ്ഡലം യു.ഡിഎഫിൻ്റെ  നേതൃത്വത്തിൽ വിചാരണ സദസ് കുമ്പളയിൽ നടത്തി. മുൻ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സി.ടി അഹ്മദലി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ അസീസ് മെരിക്കെ അധ്യക്ഷത വഹിച്ചു. കൺവീനർ മഞ്ചുനാഥ ആൾവ സ്വാഗതം പറഞ്ഞു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം അഷ്റഫ് എം.എൽ.എ, കെ.പി സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, കെ.പി.സി.സി സെക്രട്ടറി നീലകണഠൻ, ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽ,യു.ഡി.എഫ് ജില്ലാ കൺവീനർ ഗോവിന്ദൻ നായർ, ഹരീഷ് പി നമ്പ്യാർ, അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്,ഹക്കീം കുന്നിൽ, ടി.എ മൂസ, എം.ബി യൂസുഫ്, ജെ.എസ്. സോമശേവർ, സുന്ദര ആരിക്കാടി, എ.കെ. ആരിഫ്, സൈഫുള്ള തങ്ങൾ, ഡി.എം.കെ മുഹമ്മദ്, ലക്ഷ്മൻ പ്രഭു, കരിവെള്ളൂർ വിജയൻ, അഷ്റഫ് കർള, രവി പൂജാരി, ബി.എൻ.മുഹമ്മദലി, നാസർ മൊഗ്രാൽ, അബ്ദുൽ റഹിമാൻ ബന്തിയോട് സംസാരിച്ചു.


No comments