തട്ടിപ്പ് കേസിൽ സ്വർണം കണ്ടെടുത്തതിന്റെ പേരിൽ കർണാടക പോലീസിൽ നിന്ന് ജ്വല്ലറി ഉടമകൾ നേരിടുന്നത് കടുത്ത പ്രയാസങ്ങൾ; എകെജിഎസ്എംഎ കാസർകോട് ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവി പി ബി ജോയ് ഐപിഎസിന് നിവേദനം നൽകി.
ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ് കെ എ അബ്‌ദുൾ കരിം സിറ്റി ഗോൾഡിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലാ പോലീസ് മേധാവി പി ബി ജോയ് ഐപിഎസിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
സംഘത്തിൽ ജനറൽ സെക്രട്ടറി കോടോത്ത് അശോകൻ നായർ, ട്രഷറർ ബി.എം.അബുൾ കബീർ, വൈസ് പ്രസിഡൻറുമാരായ ജി.വി.നാരായണൻ കാസർകോട്, മുഹമ്മദ് ഹനീഫ് ഉപ്പള, അബ്‌ദുൾ ഹമീദ് കുമ്പള, സെക്രട്ടറി ഷാജഹാൻ കാസർകോട് എന്നിവരും ഉണ്ടായിരുന്നു.
കളവ് കേസിലെ സ്വർണ്ണ റിക്കവറിയുടെ പേരിൽ കർണ്ണാടക പോലീസിൽ നിന്നും ജ്വല്ലറി ഉടമകൾ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ എസ്.പിയെ നേരിട്ട് ബോധ്യപ്പെടുത്തുകയും, വിശദമായ കാര്യങ്ങൾ അടങ്ങുന്ന നിവേദനം കൈമാറുകയും ചെയ്തു.
Post a Comment