JHL

JHL

ഫലസ്തീന് ഐക്യദാർഢ്യവുമായി എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം; ഒരു ജനതയെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമെന്ന് സംഗമം

മൊഗ്രാൽ: ഇസ്രാഈലിന്റെ ക്രൂരതയ്ക്ക് വിധേമായി ലോകത്തിന് കണ്ണീരായി മാറിയ ഫലസ്തീന് ഐക്യദാർഢ്യവുമായി എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം. ഒരു ജനതയെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇസ്രാഈൽ നടത്തുന്നതെന്ന് ഐക്യദാർഢ്യ സംഗമം കുറ്റപ്പെടുത്തി. ഇതുവരെ 15000 ലേറെ പേരാണ് കൂടുതലായി കൊല്ലപ്പെട്ടത്. കുട്ടികളുടെ ശ്മാശനമായി മാറുകയാണ് ഗാസ.  

ഇസ്രാഈലിന്റെ അക്രമം കേവലം ഗാസയിൽ മാത്രം ഒതുങ്ങുന്നില്ല. ഫലസ്തീന്റെ മറ്റ് ഭാഗങ്ങളിലും പട്ടാളം സംഹാര താണ്ഢവമാടുകയാണ്. ഇതിനെതിരെ ലോക രാജ്യങ്ങൾ ഒന്നിച്ച് നിന്ന് ഇസ്രാഈലിനെ ഒറ്റപ്പെടുത്തണമെന്നും ഫലസ്‌തീനിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഐക്യദാർഢ്യ സംഗമം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സിദ്ദീഖലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. നിസാർ പെർവാഡ് മുഖ്യപ്രഭാഷണം നടത്തി. ഇഖ്ബാൽ മൊഗ്രാൽ, നിസാർ, എം സി എം അക്ബർ, സിദ്ദീഖ് റഹ്മാൻ, ബി എൽ അലി, അബ്ദുൽ റഹ്മാൻ സുർത്തി, ഹംസ, ലണ്ടൻ ഗഫൂർ എന്നിവർ സംസാരിച്ചു.


No comments