JHL

JHL

കേരളത്തിൽ ജാതി സെൻസസ് നടത്തുക ; വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നടത്തി


  തൃക്കരിപ്പൂർ(www.truenewsmalayalam.com)  : കേരളത്തിൽ ജാതി സെൻസസ് നടത്തുക, 

എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടുക, 

സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക,

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി നടത്തുന്ന സെക്രട്ടറിയേറ്റ് വളയലിന്റെ പ്രചരണാർത്ഥം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രക്ഷോഭജാഥ സംഘടിപ്പിച്ചു. 

മാവിലാ കടപ്പുറത്ത് വെച്ച് ജാഥാ ക്യാപ്റ്റൻ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് കെ സി ജാബിറിന് പതാക നൽകി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു

ജില്ലാ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു

എഫ്ഐടിയു സംസ്ഥാന സമിതി അംഗം സി എച്ച് മുത്തലിബ്,വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മഹമൂദ് പള്ളിപ്പുഴ, ജില്ലാ വൈസ് പ്രസിഡണ്ട് മജീദ് നരിക്കോടൻ, ജില്ലാ കമ്മിറ്റി അംഗം ബഷീർ ശിവപുരം, മുൻ മണ്ഡലം ഭാരവാഹികളായ പത്മനാഭൻ പയ്യങ്കി, ടി എം എ ബഷീർ അഹമ്മദ്, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി കെ അഷ്റഫ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് എ വി അഷ്റഫ് എന്നിവർ സംസാരിച്ചു

ജാഥാ ക്യാപ്റ്റൻ ജാബിർ കെ സി സമാപന പ്രസംഗം നടത്തി.

വലിയപറമ്പ് പഞ്ചായത്ത് ഭാരവാഹികളായ എം കെ സി മുഹമ്മദ് കുഞ്ഞി ,ഷാഹുൽ ഹമീദ്, പി കെ അബ്ദുൽ ഖാദർ എന്നിവർ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി

വലിയ പറമ്പ് പഞ്ചായത്ത് സെക്രട്ടറി അബ്ദുസ്സലാം സ്വാഗതവും പടന്ന പഞ്ചായത്ത് സെക്രട്ടറി പി കെ രവി നന്ദിയും പറഞ്ഞു

No comments