JHL

JHL

കുമ്പള ടൗണിൽ അടിയന്തരമായി പൊതു ശൗചാലയവും, ശുചി മുറിയും നിർമിക്കുക; എസ്ഡിപിഐ

കുമ്പള(www.truenewsmalayalam.com) : ദൈനംദിന ആവശ്യങ്ങൾക്ക് കുമ്പള ടൗണിൽ എത്തുന്ന വിദ്യാർഥികൾ, അദ്ധ്യാപകർ, സ്ത്രീകൾ അടക്കമുള്ള പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പൊതു ശൗചാലയവും,ശുചി മുറിയും നിർമ്മിക്കണമെന്ന് എസ്ഡിപിഐ.

ഫെബ്രുവരിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന കുമ്പള കണിപുര ക്ഷേത്ര ഉത്സവം നടക്കുന്നതിനാൽ ലക്ഷ കണക്കിന് ആളുകൾ കുമ്പള ടൗണിൽ എത്താൻ സാധ്യതയുണ്ട്, ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ട് പഞ്ചായത്ത് അധികൃതർ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതുപോലെ മറ്റു ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവരും ആശ്രയിക്കുന്നത് ഹോട്ടലുകളെയും മുസ്ലിം പള്ളികളെയുമാണ്.

നിലവിൽ നിർമിച്ചിട്ടുള്ള പൊതു ശൗചാലയം ടൗണിൽ നിന്നും കിലോമീറ്ററുകൾ ദൂരമായതിനാൽ ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ്.

ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് വരുമെന്നും അതിൽ എല്ലാ സൗകര്യങ്ങളും ഉണ്ടാകുമെന്നും പഞ്ചായത്ത്‌ അധികൃതർ പറയുന്നതല്ലാതെ ഇതു വരെ ഒന്നും നടന്നിട്ടില്ല എന്നതും പ്രധിഷേധർഹമാണ്. എത്രയും പെട്ടെന്ന് ടൗണിൽ തന്നെ താത്കാലിക പബ്ലിക് ടോയ്‌ലെറ്റും ശുചി മുറിയും  അതോടൊപ്പം ഒരു ഫീഡിങ് റൂം ഒരുക്കണമെന്നും എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ ആവശ്യപ്പെട്ടു

.പഞ്ചായത്ത്‌ അധികാരികൾ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം പാർട്ടി പ്രധിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കണമെന്നും യോഗം വിലയിരുത്തി. 

യോഗത്തിൽ വൈസ് പ്രസിടെന്റുമാരായ മൻസൂർ കുമ്പള,മൊയ്‌ദീൻ കൊടിയമ്മ, സെക്രട്ടറി മുസമ്മിൽ പെർവാഡ്, ട്രെഷെറെർ നൗഷാദ് കുമ്പള, ഗ്രാമ പഞ്ചായത്ത്‌ അംഗം അൻവർ ആരിക്കടി,അഷ്‌റഫ്‌ സിഎം, എന്നിവർ പങ്കെടുത്തു.


No comments