മംഗളൂരുവിൽ കടലിൽ കാണാതായ മഞ്ചേശ്വരം സ്വദേശികളായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
മഞ്ചേശ്വരം കുഞ്ചത്തൂര്‍ അഡ്ക സ്വദേശി ശേഖരന്റെ മകന്‍ യശ്വിത് (18), കുഞ്ചത്തൂര്‍ മജല്‍ സ്വദേശി ജയേന്ദ്രയുടെ മകന്‍ യുവരാജ് (18) എന്നിവരാണ് ഉള്ളാൾ സോമേശ്വർ ബീച്ചിൽ മുങ്ങി മരിച്ചത്.
സോമേശ്വരയിലെ പരിജ്ഞാനന്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ കൊമേഴ്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ 6 പേർ ശനിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞതിന് ശേഷം മൂന്നുമണിയോടെ അലിമാക്കല്ലിനടുത്തുള്ള കടല്‍ കാണാന്‍ എത്തിയിരുന്നു.
സോമേശ്വരയിലെ രുദ്രപാഡെയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് അലിമാക്കല്ല് കടല്‍ തീരം. പാറക്കെട്ടുകള്‍ക്കിടയിലെത്തിയ യശ്വിത്തും യുവരാജും കടല്‍ വെള്ളത്തിലേക്ക് ഇറങ്ങുകയും, തിരമാലയില്‍ പെട്ട് ഇരുവരും കടലിലേക്ക് വീഴുകയുമായിരുന്നു.
സഹപാഠികള്‍ ട്യൂബ് ഉപയോഗിച്ച് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, തുടർന്ന് വിദ്യാര്‍ഥികളുടെ പ്രദേശവാസികളെ വിവരമറിയിക്കുകയും, തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
ഇന്ന് രാവിലെയോടെയാണ് മൃദദേഹങ്ങൾ കടൽത്തീരത്ത് കണ്ടെത്തിയത്.
പാറക്കെട്ടുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടായിട്ടും വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും അപകടാവസ്ഥ അവഗണിച്ച് ജീവന്‍ പണയപ്പെടുത്തി കടലില്‍ ഇറങ്ങുന്നത് സോമേശ്വര ബീച്ചിൽ പതിവ് കാഴ്ചയാണ്.
Post a Comment