JHL

JHL

ചെങ്ങറ പുനരധിവാസ കോളനി; ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്


പെരിയ(www.truenewsmalayalam.com) : ചെങ്ങറ പുനരധിവാസ കോളനിയിലെ മുഴുവനാളുകൾക്കും ഭൂമി പതിച്ച് നൽകണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.

 പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് എട്ട് സെന്റ് പുരയിടവും നാൽപത്തി രണ്ട് സെന്റ് കൃഷിയിടവും , മറ്റുള്ളവർക്ക് എട്ട് സെന്റ് പുരയിടവും പതിനേഴ് സെന്റ് കൃഷിയിടവും നൽകണം എന്ന കരാർ സർക്കാർ ഇത് വരെ പാലിച്ചില്ല.

 കുറച്ചു പേർക്ക്  പട്ടയം നൽകിയെങ്കിലും കരമടച്ചിടും ആർക്കും ഇത് വരെ  ഭൂമി പതിച്ചു നൽകിയില്ല.

 ഭൂമി പതിച്ചു നൽകാതെ ചെങ്ങറക്കാരെ നിരന്തരമായി അവഗണിക്കുകയും, ചെങ്ങറക്കാരുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിൽ ബഹുജന പ്രക്ഷോഭം നടത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. 

ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹ്മൂദ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു.  കൺവീനർമാരായ സി.എ യൂസുഫ്,വി.സി മണിയൻ , രവീന്ദ്രൻ, പി.എ ശശി, മജീദ് നരിക്കോടൻ, സി.എച്ച് മുത്തലിബ്, ടി.കെ അഷ്റഫ്, കെ ജോയി, ബാലൻ, ഓമന, നബീസ, ഗോപാല കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ തങ്കപ്പൻ എരുമേലി സ്വാഗതവും ഗണേശൻ നന്ദിയും പറഞ്ഞു.


No comments