JHL

JHL

"സൗഹൃദം'' പുതുക്കി മൊഗ്രാൽ ജീവിഎച്ച്എസ്എസ് 2007-08 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 2007-08 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സൗഹൃദം പുതുക്കി വിദ്യാലയമുറ്റത്ത് വീണ്ടും സംഗമിച്ചു.

 കലാലയ അനുഭവങ്ങൾ പങ്കുവെച്ചും, കലാകായിക പരിപാടികൾ സംഘടിപ്പിച്ചും, പാട്ടുകൾ പാടിയും തമാശ പറഞ്ഞും  വിവിധ പരിപാടികളോടെയാണ് കലാലയമുറ്റത്ത് "സൗഹൃദം 8'' എന്ന പേരിൽ ഒത്തുചേർന്ന ത്.

 ചടങ്ങ് മുൻ സ്കൂൾ പ്രിൻസിപ്പാൾ ആർ ശി വാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലിയാക്കത്ത്  അധ്യക്ഷതവഹിച്ചു. ഷമീർ സ്വാഗതം പറഞ്ഞു. മുൻ പ്രധാനാ ധ്യാപകൻ എം മാഹിൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എഎം സിദ്ധീഖ് റഹ്മാൻ, റോസി ടീച്ചർ, ബെത്തൂർ പാറ ഹെഡ്മിസ്ട്രസ് റിനി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായ  ജാഫർ, അജ്മൽ, സത്താർ,ആസിഫ് അലി,റഷീദ്, മൻസൂർ,  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി, അർഷാദ് നന്ദി പറഞ്ഞു.


No comments