JHL

JHL

യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു, കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെതിരെ കേസ്

 കാഞ്ഞങ്ങാട്: യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു, കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ  ഹോസ്ദുർഗ് പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു.

അഞ്ചു മക്കളുടെ മാതാവും, ഹോസ്ദുർഗിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശിനിയുമായ 36കാരിയാണ് പീഡനത്തിനിരയായത്. 

കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി, സംഭവത്തിൽ യുവതി പൊലീസിൽ നൽകിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിയും യുവതിയും മുൻ പരിചയമുണ്ട്, യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


No comments