JHL

JHL

പെർവാഡ് അയ്യപ്പ ഭജനമന്ദിര "ഗുരുസ്വാമി'' ടിപി നാരായണ അന്തരിച്ചു

 


കുമ്പള(www.truenewsmalayalam.com) : കുമ്പള പെർവാഡ് അയ്യപ്പ ഭജന മന്ദിരത്തിൽ ഗുരുസ്വാമിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന കേളി ഗുണ്ടെ ശാസ്തനിലയത്തിൽ ടി പി നാരായണ (75) അന്തരിച്ചു. കുമ്പള ടൗണിലെ ലോട്ടറി വില്പനക്കാരൻ കൂടിയായിരുന്നു നാരായണ.

 ബേബിയാണ് ഭാര്യ. മക്കൾ: അനിൽകുമാർ, അനിത, സുനിത, അഭിലാഷ്, സിന്ദു.

സഹോദരങ്ങൾ: ഗോപാല, ഗണേഷ്, സുന്ദര,ജയകാര, ഉമേഷ്, മാധവ, പരേതനായ കുമാരൻ.

മരുമക്കൾ: സജിത്ത്, സുരേഷ് ( കാഞ്ഞങ്ങാട്)സ്വപ്ന(ലക്കേശ്വരി കുന്ന്)പരേതനായ മധു പി.ഉദുമ.

 ശവസംസ്കാരം കേളിഗുണ്ടെ ശ്മശാനത്തിൽ  വെച്ച് നടന്നു. ഗുരുസ്വാമിയുടെ നിര്യാണത്തിൽ പെർവാഡ്  അയ്യപ്പ ഭജന മന്ദിര കമ്മിറ്റി അനുശോചിച്ചു.

No comments