വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി
ഉപ്പള (www.truenewsmalayalam.com) : വിദ്വേഷത്തിനും ദുര്‍ ഭരണത്തിനും എതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ച് ഉപ്പളയില്‍ സമാപിച്ചു.
നവംബര്‍ 25 ന് തൃക്കരിപ്പൂരില്‍ നിന്നും ആരംഭിച്ച കാല്‍നട മാര്‍ച്ചില്‍ യുവജന പ്രതിഷേധം അലയടിച്ചു.
രാവിലെ കുമ്പളയില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം യുത്ത് ലീഗ് സ സ്ഥാന സെക്രട്ടറി കെ.മാഹിന്‍ ഉദ്ഘാടനം ചെയ്തു. അസീസ് മരിക്കൈ അധ്യക്ഷത വഹിച്ചു.
ഉപ്പളയില്‍ നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ്, പി കെ ഫിറോസ്, ടിപി അഷറഫലി, സിടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുല്‍ റഹിമാന്‍, അഷറഫ് എടനീര്‍, എകെഎം അഷറഫ് എംഎല്‍എ, എം.ബി യൂസഫ്, ടിഎ മൂസ, എം അബ്ബാസ്, എംപി ഷാഫി ഹാജി, എകെ ആരിഫ്, യു.കെ സൈഫുള്ള തങ്ങള്‍ പ്രസംഗിച്ചു.
Post a Comment