JHL

JHL

ഇൻകാസ് കാസർകോഡ് ജില്ല സൗജന്യ മെഡിക്കൽ കാമ്പ്; ബ്രോഷർ പ്രകാശനം ചെയ്‌തു


കാസർഗോട്(www.truenewsmalayalam.com) : രാഷ്ട്രീയ എതിരാളികളാല്‍ അതിക്രൂരമായി വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന കൃപേഷ് - ശരത് ലാൽ എന്നിവരുടെ ധീര രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമിറ്റി ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഫെബ്രുവരി 16 നു സൌജന്യ മെഡിക്കല്‍ കേമ്പ് സംഘടിപ്പിക്കുന്നു.

 വക്രയിൽ വെച്ച് നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തരുയുടെ നേതൃ തത്തിൽ ICCയിൽ വെച്ച് നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ്‌ മുൻ അധ്യക്ഷയും AICC മെമ്പറുമായ ബിന്ദു കൃഷ്ണ, സെൻട്രൽ കമ്മിറ്റി ഉപദേശക ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ് ,ICC പ്രസിഡന്റ് എ പി മണികണ്ഠൻ ,ICBF ജനറൽ സെക്രട്ടറി KV ബോബൻ,സിദ്ധീഖ് പുറായിൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ എന്നിവർ ചേർന്ന് ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കു നൽകി പ്രകാശനം ചെയ്തു.


 പ്രകാശന ചടങ്ങിൽ ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് റഫീഖ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജനറൽ സെക്രട്ടറി സുനിൽ ജേക്കബ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ വികാസ് പി നമ്പ്യാർ നന്ദി അറിയിക്കുകയും ചെയ്തു.

 സെൻട്രൽ കമ്മിറ്റി ട്രഷറർ ഈപൻ തോമസ്, സെൻട്രൽ കമ്മിറ്റി അഡ്വൈസറി അംഗം ഡേവിസ് ഇടശേരി, വൈസ് പ്രസിഡന്റ് താജുദീൻ ,ICC സെക്രട്ടറി എബ്രഹാം കെ ജോസഫ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹസ്സൈനാർ നീലേശ്വരം, സണ്ണി പനത്തടി,ശ്യം കുമാർ ,ഹർഷദ് ഹമീദ് ,സെബാസ്റ്റ്യൻ ,വനിതാ വിംഗ് പ്രതിനിധി ജോളി മാത്യു തുടങ്ങിയ നേതാക്കള്‍ പോസ്റ്റർ പ്രകാശന ചടങ്ങില്‍ സംബിന്ധിച്ചു.


No comments