JHL

JHL

നന്മകളുടെ വസന്തം തീർത്ത് 1988-89 എസ് എസ് എൽ സി ബാച്ചുകാർ 'സസ്നേഹം സഹപാഠിക്ക്' ലക്ഷം രൂപ കൈമാറി

മൊഗ്രാൽ :   സസ്നേഹം സഹപാഠിക്ക്' എന്ന മഹത്തായ പദ്ധതിയിലേക്ക്  ഒരു ലക്ഷം രൂപ സംഭാവന നൽകികൊണ്ട് ജീവകാരുണ്യ മേഖലയിൽ നന്മയുടെ വസന്തം തീർത്തിരിക്കുകയാണ് 1988-89 എസ് എസ് എൽ സി ബാച്ചുകാർ.

'ഓർമ്മമരത്തണലിൽ ഒരുവട്ടം കൂടി ' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ച് ശ്രദ്ധേയരായ ഈ ബാച്ചിന്റെ  നല്ല നിലയിലുള്ള സഹായ ഹസ്തം പരക്കെ പ്രശംസയ്ക്ക് പാത്രമായി.

അകാലത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന സഹപാഠിക്ക് സ്വന്തമായൊരു വീട് വെച്ച് നൽകാൻ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ പ്രഖ്യാപിച്ച പദ്ധതിയാണ് 'സസ്നേഹം സഹപാഠിക്ക് '.

തങ്ങൾ നട്ട് നനച്ച് വളർത്തിയ, സ്കൂൾ കോമ്പൗണ്ടാകെ തണൽ വിരിച്ച് നിൽക്കുന്ന ഓർമ്മമരത്തെ
സാക്ഷി നിർത്തിയാണ് പ്രസ്തുത മാതൃകാ പദ്ധതിയിലേക്ക് ഈ കൂട്ടായ്മ,വിദ്യാലയ അധികൃതർക്ക് ആത്മവിശ്വാസം നൽകുന്ന വലിയ തുക കൈമാറിയത്.
 സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ ചെക്ക് സ്വീകരിച്ചു. ചടങ്ങിൽ ബാച്ച് പ്രതിനിധികളായ എൻ എ ഖാദർ മാസ്റ്റർ, മുഹമ്മദ്‌ അബ്കോ, ബി. എ മുഹമ്മദ്‌ കുഞ്ഞി, ലുക്മാൻ അഹ്‌മദ്‌ സിദ്ദീഖ്, അബ്ദുല്ല, ലത്തീഫ് കോട്ട, മുഹമ്മദ്‌, റഷീദ്, ടി.പി മുഹമ്മദ്‌,
അദ്ധ്യാപകരായ മോഹനൻ, വിജു എന്നിവർ സംബന്ധിച്ചു


No comments