JHL

JHL

മഞ്ചേശ്വരത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥിയുടേത് ; ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്

കാസര്‍കോട്: മഞ്ചേശ്വരത്ത്  പുഴയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സുരത്ത്കല്ല് കാട്ടിപ്പള്ള സ്വദേശി അബൂബക്കറിന്റെ മകന്‍ ഇഹാബി(20)ന്റേതാണ് മൃതദേഹം. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് മൃതദേഹം ഇഹാബിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ്  പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടത്. പൂര്‍ണ്ണമായും നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം  പുഴയില്‍ കണ്ടെത്തിയത്.  മൃതദേഹം തിരിച്ചറിയുന്നതിന് മഞ്ചേശ്വരം പൊലീസ് കര്‍ണ്ണാടക പൊലീസിന്റെ സഹായം തേടിയിരുന്നു. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഇഹാബ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തലപ്പാടിയിലെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. എന്താണ് ഇഹാബിനു സംഭവിച്ചതെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു. സഹോദരങ്ങള്‍: അബ്ദുള്ള, ആസ്യ.


No comments