JHL

JHL

മംഗൽപ്പാടി ഖാസിയാർ ഉപ്പാപ്പ മഖാം ഉറൂസും മതപ്രഭാഷണവും ജനുവരി 8 മുതൽ 14 വരെ

 


ഉപ്പള(www.truenewsmalayalam.com) : ചരിത്ര പ്രസിദ്ധമായ മംഗൽപ്പാടി ഖാസി കുഞ്ഞഹമ്മദ് മുസ് ലിയാർ (ന.മ) മംഗൽപ്പാടി ഖാസിയാർ ഉപ്പാപ്പ മഖാം ഉറൂസും ആറു ദിവസത്തെ മതപ്രഭാഷണവും ജനുവരി 8 മുതൽ 14 വരെ, മംഗൽപ്പാടി ഖാസി നഗറിൽ നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനു.8 ന് തിങ്കൾ ഉച്ചയ്ക്ക് 2 ന് വിളംബര ജാഥ നടക്കും. വൈകിട്ട് 3.30ന് ഹാജി എം.കെ മുഹമ്മദ് മുസ് ലിയാരുടെ സാന്നിധ്യത്തിൽ കുമ്പോൽ കെ.എസ്. ആറ്റക്കോയ തങ്ങൾ പതാക ഉയർത്തും.

തുടർന്ന് സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മുട്ടം പ്രാർത്ഥന നടത്തും.

വൈകിട്ട് 4ന് മത സൗഹാർദ സാംസ്കാരിക സമ്മേളനം എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അബ്ദുല്ലക്കുഞ്ഞി ഫൈസി മൂസ മുക്രി അധ്യക്ഷനാകും. കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ മുഖ്യാതിഥിയാകും.അബ്ദുൽ ഹമീദ് തോട്ട സംസാരിക്കും. 

എട്ടിന് രാത്രി 8.30 മത പ്രഭാഷണം സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ ഉദ്ഘാടനം ചെയ്യും. അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും.അബൂബക്കർ സഅദി പേരൂർ അധ്യക്ഷനാകും.മുഹമ്മദ് കാഷിഫ് മിദ്ലാജ് ഖിറാഅത്ത് നടത്തും.അബ്ദുല്ല സഅദി അട്ടഗോളി, ഹുസൈനാർ റസ് വി, ഖാദർ ഹാജി സി. അമ്പാർ സം സംസാരിക്കും. 

9 ന് രാത്രി 8 ന് സുബൈർ മാസ്റ്റർ തോട്ടിക്കൽ ഇസ് ലാമിക കഥാ പ്രസംഗം നടത്തും. 

ബി.കെ. അബ്ദുൽ ഖാദർ അൽ ഖാസിമി പ്രാർത്ഥന നടത്തും.

തുടർന്നുള്ള ദിവസങ്ങളിൽ നൗഫൽ സഖാഫി കളസ, പേരോട് അബ്ദുൽ റഹിമാൻ സഖാഫി, കുമ്മനം നിസാമുദ്ധീൻ അസ്ഹരി അൽ ഖാസിമി, ഇ.പി അബൂബക്കർ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.

14 ന് രാവിലെ 10ന് മൗലീദ് പാരായണത്തിന് അത്താവുള്ള തങ്ങൾ ഉദ്യാവരം നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഹാജി അബ്ദുല്ല ക്കുഞ്ഞി ഫൈസി മൂസ മുക്രി, കൺവീനർ അബ്ദുൽ ഹമീദ് തോട്ട, ഖാദർ ഹാജി സി.അമ്പാർ,മുഹമ്മദ് ഉപ്പള ഗേറ്റ്, അബൂബക്കർ സഅദി പേരൂർ, അഷ്റഫ് അന്തുഞ്ഞി ഇസ്മയിൽ സംബന്ധിച്ചു.

No comments