JHL

JHL

സീതാംഗോളി മുഗുവിൽ പട്ടാപ്പകൽ 25 പവൻ സ്വർണ്ണം കവർന്നു ; വീട്ടുകാർ ക്ഷേത്രത്തിൽ പോയസമയത്തായിരുന്നു വാതിൽ തകർത്ത് കവർച്ച നടത്തിയത്

സീതാംഗോളി : പുത്തിഗെ പഞ്ചായത്തിൽ മുഗുവിൽ പട്ടാപ്പകൽ 25 പവൻ സ്വർണ്ണം കവർന്നു. വീട്ടുകാർ തൊട്ടടുത്ത ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു വാതിൽ തകർത്ത് കവർച്ച നടത്തിയത്. ചേവാർ സ്‌കൂളിൽ ജോലി ചെയ്യുന്ന  പ്രസാദ് റായിയുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. പ്രസാദ് റായി  സ്കൂളിലായിരുന്നു. മാതാവും പിതാവും ഭാര്യയും തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സമയത്തായിരുന്നു കവർച്ച.  വീട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് കതക് തകർത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിലെ വസ്തുക്കൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.  ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.



No comments