കൊടിയമ്മ പൂക്കട്ടയിൽ വീട്ടിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെ നിരവധി സാധനങ്ങൾ കവർന്നു; പ്രതിക്കായി അന്വേഷണം ആരംഭിച്ചു
കൊടിയമ്മ(www.truenewsmalayalam.com) : കൊടിയമ്മ സ്വദേശിയുടെ മൊബൈൽ ഫോണും 50 തേങ്ങയും കാടുവെട്ടുന്ന മെഷീനും സൈക്കിളും മോഷണം പോയി. മോഷ്ടാവിനായി കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
കൊടിയമ്മ പൂക്കട്ട സ്വദേശിയായ അബ്ദുൽ റഹ്മാന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
രാവിലെയാണ് കവർച്ച നടന്ന വിവരം മനസ്സിലാക്കുന്നത്. ഫോണിൻറെ സിംകാർഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള പരിശോധനയിൽ മുറ്റത്ത് വച്ചിരുന്ന സൈക്കിളും, ഷെഡിൽ സൂക്ഷിച്ചിരുന്ന കാടുവെട്ടിയന്ത്രവും, 50 തേങ്ങയും മോഷണം പോയതായി മനസ്സിലായത്. അബ്ദുൽ റഹ്മാൻ പരാതിയിൽ വ്യക്തമാക്കി.
Post a Comment