JHL

JHL

ഹേരൂർ മീപ്പിരി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

 


കുമ്പള(www.truenewsmalayalam.com) : ഹേരൂർ മീപ്പിരി ഗവ. വി.എച്ച്.എസ്.എസ്  സുവർണ ജൂബിലി ആഘോഷങ്ങൾ വെള്ളി ,ശനി ദിവസങ്ങളിൽ നടക്കും.

 75 അധ്യാപകരും 2000  വിദ്യാർഥികളും സംഗമിക്കുന്ന  പരിപാടിയിൽ  നടൻ ഉണ്ണി രാജ് ചെറുവത്തൂർ സംബന്ധിക്കും. ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം എ. കെ. എം അഷ്റഫ്  എം.എൽ.എ.  ഉദ്ഘാടനം ചെയ്യും.

  13-ന്‌ വൈകീട്ട് മെഗാ ഒപ്പന, രാത്രി ഇശൽ രാവ്,  മൈലാഞ്ചി മത്സരം എന്നിവ നടത്തും .

പത്രസമ്മേളനത്തിൽ മംഗൽപ്പാടി പഞ്ചായത്തംഗം മജീദ് പച്ചമ്പള, സംഘാടക സമിതി അധ്യക്ഷൻ അബ്ദുൾ ലത്തീഫ് മീപ്പിരി ,പി.ടി.എ പ്രസിഡൻറ് പി.എൻ.മുഹമ്മദ്, ഒ.എസ്.എ പ്രസിഡൻറ് ഉമ്മർ ബൈക്കിമൂല, വൈസ് പ്രസിഡൻറ് ഹസൻ ഇച്ചിലങ്കോട്, സ്റ്റാഫ് സെക്രട്ടറി കെ.വി.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.


No comments