യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
ബായാർ : യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്.
അന്‍സാര്‍ ഇന്നലെ രാത്രി വരനോടൊപ്പം വധുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു, അവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ ടി.എ അഹ്മദ് കുഞ്ഞി-കുഞ്ഞലീമ ദമ്പതികളുടെ മകനായ അന്‍സാര്‍ മൂന്ന് മാസം മുമ്പാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്.
Post a Comment