മികവിന്റെ അടയാളമായി ജെ.സി.ഐ കാസറഗോഡ് സ്ഥാനാരോഹണ ചടങ്ങ്
കാസറഗോഡ്(www.truenewsmalayalam.com) : ജെ.സി.ഐ കാസറഗോഡിന്റെ 2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വ്യത്യസ്ത തുറകളിലെ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് മികച്ച അനുഭവമായി.
കാസറഗോഡ് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാസറഗോഡ് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാഥിതിയായിരുന്നു.
യത്തീഷ് ബള്ളാൾ അധ്യഷത വഹിച്ച ചടങ്ങിൽ ജെ.സി.ഐ സോൺ 19 ന്റെ പ്രസിഡണ്ട് രജീഷ് ഉദുമ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. മുൻ സോൺ പ്രസിഡണ്ട് ടി.എം അബ്ദുൾ മെഹ്റൂഫ് മുഖ്യപ്രഭാഷണം നടത്തി. കെ. നാഗേഷ് ആശംസ നേർന്ന് സംസാരിച്ചു.
2024 വർഷത്തെ പ്രസിഡണ്ട് കെ.എം മൊയിനുദ്ദീനും സെക്രട്ടറിയായി എ.എം ശിഹാബുദ്ദീനും ട്രഷററായി ജി വി മിഥുനും ഉൾപ്പെടെയുള്ള പതിനേഴ് പേരടങ്ങുന്ന ഗവേർണിംഗ് ബോർഡ് അംഗങ്ങളും സത്യ പ്രതിജ്ഞ ചെയ്ത് പദവികൾ ഏറ്റെടുത്തു.
പരിപാടിയിൽ വെച്ച് ജെസിഐ കാസറഗോഡ് 2024 വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ എജ്യുതീമിന്റെ ലോഗോ ജെസി അലുംനി ക്ലബ് ദേശീയ കോർഡിനേറ്റർ കെ. നാഗേഷ് പ്രകാശനം ചെയ്തു. മാസംതോറും പുറത്തിറക്കുന്ന നിരന്തരം എന്ന ബുള്ളറ്റിന്റെ പ്രകാശനം ജെ.സി.ഐ സോൺ പ്രസിഡണ്ട് രജീഷ് ഉദുമ കാസറഗോഡ് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗത്തിന് നൽകി നിർവഹിച്ചു.
പ്രോഗ്രാം ഡയറക്ടർ റംസാദ് അബ്ദുള്ള സ്വാഗതവും സെക്രട്ടറി എ.എം ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.
Post a Comment