പ്രവാസികൾ നാടിൻ്റെ സമ്പത്ത്; ഫൈസൽ ചേരക്കാടത്ത്
ആലംപാടി(www.truenewsmalayalam.com) : നാടിൻ്റെയും സമൂഹത്തിൻ്റേയും വികസനത്തിൽ ഇടപെടുകയും ആതുര മേഖല മുതൽ ചാരിറ്റികൾ വരെ ചെയ്യുന്ന പ്രവാസികളുടെ സേവനങ്ങൾ മഹത്തരമാണെന്ന് പ്രമുഖ പ്രവാസി മോട്ടിവേറ്റർ ഫൈസൽ ചേരക്കാടത്ത് പറഞ്ഞു.
ആലംപാടി ഉദയാസ്തമന ഉറൂസിനോടനുബന്ധിച്ച് ഉറൂസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
നോർക്കയുൾപ്പടേയുള്ള സർക്കാറിൻ്റെ സേവനങ്ങൾ ലഭിക്കാനും, അർഹതപ്പെട്ടവർക്ക് ലഭിക്കാനും പ്രവാസികളും, സംഘടനകളും ഇടപെടണം പുതിയ സംരഭങ്ങൾ തുടങ്ങാനുള്ള സാമ്പത്തിക സഹായങ്ങളും, മറ്റും സർക്കാറിൽ നിന്നും ലഭിക്കുന്നതിനെ പറ്റി പ്രവാസികളെ ബോധ്യപ്പെടുത്തുന്നതിലും നാം ശ്രമങ്ങൾ നടത്തണമെന്ന് അദ്ധേഹം പറഞ്ഞു.
പിവി അബ്ദുൽ സലാം ദാരിമി പ്രാർത്ഥന നടത്തി, സിബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, ഹനീഫ് അജ്മാൻ സ്വാഗതം പറഞ്ഞു ജമാൽ ആലംപാടി നന്ദിയും പറഞ്ഞു എംഎം ഹമീദ് മിഹ്റാജ്, മുഹമ്മദ് പൊയ്യയിൽ, അബ്ദുൽ ഖാദർ ഹാജി മിഹ്റാജ്, ബക്കർ മിഹ്റാജ്, മുഹമ്മദ് ഖാസി, അന്ത്ക്ക മിഹ്റാജ്, മുഹമ്മദ് ഹാജിപോലീസ്, ഹനീഫ് പൊയക്കര, മുഹമ്മദ് മേനത്ത്, ജമാൽ ഖാസി, കബീർ മിഹ്റാജ്, നിരവദി പ്രവാസി സുഹൃത്തുക്കളും നേതാക്കളും സംബന്ധിച്ചു
Post a Comment