JHL

JHL

എൻ.എസ്.എസിന്റെ മെഗാഫോണായി സി.പി.എം മാറി; എസ്. ഇർഷാദ്


കാസർകോട്(www.truenewsmalayalam.com) : കേരളത്തിൽ ജാതി സെൻസസ് നടത്തില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം ജാതി സെൻസസിനെതിരെ നിലപാട് സ്വീകരിച്ച എൻ.എസ്.എസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, എൻ.എസ്.എസിന്റെ മെഗാഫോണായി സി.പി.എം മാറി എന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് പറഞ്ഞു.

 കാസറഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

എൻഎസ്എസിന്റെ വക്താവായി മാറിയ സിപിഎം സംസ്ഥാന സെക്രട്ടറി പിന്നാക്ക ജനവിഭാഗങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിൽ നിന്നുകൊണ്ട് ബീഹാർ മോഡലിൽ ജാതി സർവേ നടത്താൻ കഴിയുമായിരുന്നിട്ടും സംഘ്പരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് സെൻസസ് നടത്തേണ്ടത് എന്ന വാദമുന്നയിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന എം.വി ഗോവിന്ദൻ , ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന് മുന്നിൽ കേരളം കീഴടങ്ങിയോ എന്ന കാര്യം വ്യക്തമാക്കണം. അദ്ദേഹം പറഞ്ഞു. 

ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ടൈലറിംഗ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി എച്ച് മുത്തലിബ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഫൗസിയ സിദ്ദിഖ്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, ഫ്രെട്ടർനിറ്റി ജില്ലാ പ്രസിഡന്റ് യൂസഫ് ചെമ്പരിക്ക, മജീദ് നരിക്കോടൻ, അബ്ദുല്ലത്തീഫ് കുമ്പള, നഹാറ്റുദ്ദീൻ, പി കെ അബ്ദുല്ല, ഷഫീഖ് , സഹീറ തുടങ്ങിയവർ സംസാരിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് സ്വാഗതവും ജില്ലാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


No comments