നവവധുവിനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്(www.truenewsmalayalam.com) : നവവധുവിനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാപ്പിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ്- സുബൈദ ദമ്പതികളുടെ മകളായ വി.എസ് തഫ്‌സീനയെയാണ് (27) ചൊവ്വാഴ്ച വൈകീട്ടോടെ കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നരമാസം മുമ്പാണ് തഫ്സീനയുടെ വിവാഹം കഴിഞ്ഞത്.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ്രിയ, തസ്ലിയ
Post a Comment