JHL

JHL

കുമ്പള ടൗണിൽ മാലിന്യം നീക്കം ചെയ്യാൻ ഓവുചാലിന്റെ സ്ലാബ് എടുത്തു മാറ്റിയത് മൂന്ന് ദിവസമായിട്ടും അടച്ചില്ല; കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവം.

 


കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിലെ ഓവുചാലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ എടുത്തു മാറ്റിയ സ്ലാബ് മൂന്ന് ദിവസമായിട്ടും മൂടാതെ കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നു.

 കുമ്പള ടൗണിലെ തിരക്കേറിയ ബദിയടുക്ക റോഡിലെ നടപ്പാതയിലെ ഓവുച്ചാലിന്റെ സ്ലാബാണ് എടുത്തു മാറ്റിയിരിക്കുന്നത്. തിരക്കേറിയ സ്ഥലമാ യിട്ട് പോലും ഇതുവരെ മാലിന്യം നീക്കം ചെയ്യാനോ,സ്ലാബ് മൂടാണോ റോഡ് നിർമ്മാണ കമ്പനി അധികൃതർ തയ്യാറായിട്ടില്ല.

 വെള്ളിയാഴ്ച രാത്രി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ ഓവുചാൽ ക്കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

 ഇതുവഴി നടന്നു പോവുകയായിരുന്ന ഒരു സ്ത്രീയും കുഴിയിൽ തട്ടി വീണിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട തെരുവ് കച്ചവടക്കാരും, വ്യാപാരികളും പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ നിർമ്മാണ കമ്പനി അധികൃതർ അപകട സൂചന നൽകുന്ന ചരട് കെട്ടിയിട്ടുണ്ട്.

 തിരക്കേറിയ നടപ്പാതയിൽ ഓവു ചാലിലെ മാലിന്യം നീക്കംചെയ്ത് സ്ലാബ് മൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

No comments