JHL

JHL

സ്നേഹത്തിന്റെ നൂൽ പാലം"മൊഗ്രാലിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

 


മൊഗ്രാൽ((www.truenewsmalayalam.com): എംഎസ് മൊഗ്രാൽ സ്മാരക വായന ശാലയുടെയും, മൊയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി- സ്കൂൾ ഓഫ്‌ മാപ്പിള ആർട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ കെകെ അബ്ദു, കാവുഗോളിയുടെ "സ്നേഹത്തിന്റെ നൂൽ പാലം'' എന്ന പുസ്തകം (ലേഖന സമാഹാരം) ചർച്ച സംഘടിപ്പിച്ചു.

സ്കൂൾ ഓഫ്‌ മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹ്‌മദ് സിദ്ദീഖ് മൊഗ്രാലിന്റെ അധ്യക്ഷതയിൽ നോവലിസ്റ്റ് ബാലകൃഷ്ണൻ ചെർക്കള പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ മാഷ് പുസ്തകാവതരണം നടത്തി.

മൊഗ്രാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ 

അബ്ദുൽ ബഷീർ, നിസാർ പെരുവാട്, ഹമീദ് പെർവാഡ്, സലാം കുന്നിൽ, സ്കൂൾ ഓഫ് മാപ്പിള ആർട്സ് കൺവീനർ കെഎം മുഹമ്മദ് എന്നിവർ സംസാരിച്ചു. 

മൊഗ്രാൾ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരും,സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചർച്ചയിൽ സംബന്ധിച്ചു.എം മാഹിൻ മാസ്റ്റർ സ്വാഗതവും, മുഹമ്മദ് മൊഗ്രാൽ നന്ദിയും പറഞ്ഞു.




No comments