JHL

JHL

യുവാവിനെ വീടിന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


കാസർകോട്(www.truenewsmalayalam.com) : ചീമേനി പിലാന്തോളി സ്വദേശിയായ യുവാവിനെ വീടിന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

സി കെ ഷിജു(42 )വിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 പിതാവ് സി കെ രാഘവൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നേരത്ത് മകനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

ഉടൻ പരിസരവാസികളെ വിവരം അറിയിച്ചു, തുടർന്ന് ചീമേനി പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 കൂലിപ്പണിക്കാരനായ ഷിജു കഴിഞ്ഞ രണ്ടു ദിവസമായി ജോലിക്ക് പോയില്ലെന്നാണ് വിവരം. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.

 പരേതയായ രോഹിണിയാണ് മാതാവ്. കർണാടക സ്വദേശിനി ഭാർഗവിയാണ് ഭാര്യ. മക്കൾ: ഷിമ, ഷിമൽ. സഹോദരി: സിന്ധു



No comments