JHL

JHL

തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം ഉറപ്പുവരുത്തണം; ജില്ലാ കലക്ടര്‍

 


കാസർഗോഡ്(www.truenewsmalayalam.com) : വോ​ട്ട് ചെ​യ്യു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​ണ്ട് കൃ​ത്യ​മാ​യി വി​നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണ ഉദ്ഘാ​ട​നം തൃ​ക്ക​രി​പ്പൂ​ര്‍ ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ പോ​ളി​ങ് ശ​ത​മാ​നം 90ന് ​മു​ക​ളി​ലെ​ത്തി​ക്കാ​ന്‍ എ​ല്ലാ​വ​രും ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

 സ്വീ​പ് (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍ട്ടി​സി​പ്പേ​ഷ​ന്‍) ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​ർ ടി.​ടി. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ല​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് സ​മ്മ​തി​ദാ​യ​ക ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വോ​ട്ടു​വ​ണ്ടി പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍ക്ക് അ​സി. ക​ല​ക്ട​ര്‍ ദി​ലീ​പ് കൈ​നി​ക്ക​ര ഉ​പ​ഹാ​രം ന​ല്‍കി.

ജി​ല്ല​യി​ലെ മി​ക​ച്ച ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍മാ​രെ ക​ല​ക്ട​ര്‍ അ​നു​മോ​ദി​ച്ചു. അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക​യു​ടെ പ​ക​ര്‍പ്പ് രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ക്ക് ക​ല​ക്ട​ര്‍ കൈ​മാ​റി. ച​ല​ച്ചി​ത്ര​ന​ട​ന്‍ കൂ​ടി​യാ​യ ഡി​വൈ.​എ​സ്.​പി സി​ബി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ കെ. ​അ​ജേ​ഷ്, ഹോ​സ്ദു​ര്‍ഗ് ത​ഹ​സി​ല്‍ദാ​ര്‍ എം. ​മാ​യ, തൃ​ക്ക​രി​പ്പൂ​ര്‍ നോ​ര്‍ത്ത് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ടി.​വി. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പോ​ളി​ടെ​ക്‌​നി​ക് പ്രി​ന്‍സി​പ്പ​ൽ ഭാ​ഗ്യ​ശ്രീ ദേ​വി സ്വാ​ഗ​ത​വും ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​വി. ശ്രീ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ഉ​മേ​ഷ് ചെ​റു​വ​ത്തൂ​രി​ന്റെ മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റി.

അം​ഗ​ഡി​മു​ഗ​ർ: വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബൂ​ത്തു​ത​ല​ങ്ങ​ളി​ൽ ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നം ആ​ച​രി​ച്ചു. മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ബൂ​ത്ത് 171ലെ ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി. ​സു​ബ്ബ​ണ്ണ ആ​ൾ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ കൊ​ട്ടൂ​ട​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​എ​ൽ.​ഒ ബി. ​മു​ഹ​മ്മ​ദ് സ​ഈ​ദ് വോ​ട്ട​ർ​ദി​ന സ​ന്ദേ​ശം കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ദീ​പ്തി സ്വാ​ഗ​ത​വും പ​ത്മ​നാ​ഭ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.



No comments