JHL

JHL

കാസർകോട്ടെ യുവ വസ്ത്രവ്യാപാരി മഹ്മൂദിന്റെ മയ്യിത്ത് വൻ ജനാവലിയുടെ സാനിധ്യത്തിൽ ഖബറടക്കി

 


മൊഗ്രാൽ(www.truenewsmalayalam.com) :  കുറഞ്ഞ സമയം കൊണ്ട് കാസർഗോട്ടെ വസ്ത്ര വ്യാപാര മേഖലയിൽ ശ്രദ്ധ നേടിയ യുവ വ്യാപാരിയായിരുന്നു ഇന്നലെ വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്ന് വിടപറഞ്ഞ മൊഗ്രാലിലെ മഹ്മൂദ്. ബ്രാൻഡ് മഹമൂദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന യുവ വ്യാപാരി ഒരു പതിറ്റാണ്ടിലേറെയായി കാസർകോട്ട്

"ബ്രാൻഡ് മെൻസ്'' വസ്ത്രാലയം നടത്തിവരികയായിരുന്നു. ചെറുപ്രായത്തിൽ തന്നെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഹമൂദ് കാസറഗോഡ് ബ്രാൻഡ് മെൻസ് വസ്ത്രാലയം തുടങ്ങി പച്ച പിടിച്ചിരുന്നു. കാസറഗോട്ടെ "ന്യൂ ജെൻ'' മോഡലുകളിലെ വസ്ത്രത്തിന്റെ പുതിയ വിൽപ്പന സംസ്കാരം സമ്മാനിച്ചവരിൽ ഒരാളായിരുന്നു മഹ്മൂദ്.

 തിരക്കിനിടയിലും മൊഗ്രാലിലും, ജില്ലയിലെ വിവിധ ഭാഗങ്ങളിലുമായി വലിയൊരു സുഹൃത്ത് വലയം ഉണ്ടാക്കിയെടുക്കാൻ മഹ്മൂദിന് സാധിച്ചിരുന്നു. ജീവകാരുണ്യ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മഹ്മൂദിന് ചെറുപ്രായത്തിൽ തന്നെ കഴിഞ്ഞിരുന്നു.

 മരണവാർത്ത അറിഞ്ഞ ഉടനെ ആയിരങ്ങളാണ് രാത്രിയോടെ മൊഗ്രാലിലെ കെഎം ഹൗസിലേക്ക് ഒഴുകിയെത്തിയത്. അത് മഹ്മൂദിനോടുള്ള സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും ആഴം എടുത്തുകാട്ടുന്നതായി..

 മയ്യത്ത് വൻ ജനാ വലിയുടെ സാന്നിധ്യത്തിൽ ഇന്ന് വെളുപ്പിന് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

 മൊഗ്രാൽ ദീനാർ യുവജന സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു മഹ് മൂദ്.

 നിര്യാണത്തിൽ ദിനാർ യുവജന സംഘം, മൊഗ്രാൽ സ്പോർട്സ് ക്ലബ്, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.


No comments