JHL

JHL

പൗര പ്രമുഖനും ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ എ കെ അബ്ദുൽ റഹ്‌മാൻ ഹാജി നിര്യാതനായി

 


ആരിക്കാടി(www.truenewsmalayalam.com) :  ആരിക്കാടി കുന്നിൽ ഖിള്ർ ജുമ മസ്ജിദ് പ്രസിഡണ്ടും കക്കളം കുന്ന് വാർഡ് മുസ്‌ലിം ലീഗ് മുൻ വൈ: പ്രസിഡണ്ടുമായ എകെ അബ്ദുൽ റഹ്മാൻ ഹാജി (85) നിര്യാതനായി.
 പരേതരായ അറബിയുടെയും ചെടേക്കൽ ഖദീജയുടെയും മകനാണ്.

 ഖദീജയാണ് ഭാര്യ.
 അബൂദാബി കെ എം സി സി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അറബി ബഷീർ, പരേതനായ മുഹമ്മദ് അഷ്റഫ്,അബൂബക്കർ സിദ്ധിഖ്, രിഫാഇ, സുബൈദ എന്നിവർ മക്കളും സിദ്ധീഖ് പഞ്ചത്തൊട്ടി,മിസ്രിയ ,ബുഷ്റ, അസ്മിന എന്നിവർ മരുമക്കളുമാണ്.

പരേതരായ എ കെ മമ്മു അറബി, എ കെ അബൂബക്കർ സഹോദരൻമാരും പരേതയായ ബീഫാത്തിമ്മ മറിയമ്മ, സുലൈഖ സഹോദരിമാരുമാണ്
ഖിളർ ജുമ മസ്ജിദ് കമ്മിറ്റി, സി എച്ച് സാംസ്കാരിക വേദി , മുസ്‌ലിം ലീഗ് കക്കളം കുന്ന് വാർഡ് കമ്മിറ്റി അനുശോചിച്ചു.

ഖബറടക്കം കുമ്പോൽ മുസ്‌ലിം വലിയ ജമാഅത്ത് ഖബർസ്ഥാനിൽ

No comments