JHL

JHL

എൻ ജി ഒ യൂണിയൻ വജ്രജൂബിലി; ബംബ്രാണയിൽ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ കൈമാറി

 


കുമ്പള(www.truenewsmalayalam.com) : വജ്രജൂബിലിയുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കുമ്പള ബംബ്രാണയിലെ അന്തുഞ്ഞിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം തിങ്കളാഴ്ച്ച രാവിലെ 10 ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുടുംബത്തിന് കൈമാറി. 

ബംബ്രാണയിൽ നടന്ന ചടങ്ങിൽ സി.എ സുബൈർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ നിർമ്മാണ പ്രവൃത്തിക്ക് നേതൃത്വം വഹിച്ച ബി.കെ മെയ്ദീൻ ന് ഉപഹാരം നൽകി. 

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറാ യൂസഫ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും, സംഘാടക സമിതി കൺവീനർ കെ. അനിൽ കുമാർ നന്ദിയും പറഞ്ഞു.

വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അതിദാരിദ്ര പട്ടികയിൽ ഉൾപ്പെട്ടവർക്ക് അറുപത് വീട്, പാലിയേറ്റീവ് പ്രവർത്തനത്തിന് പതിനഞ്ച് ആംബുലൻസ് എന്നിവയാണ് നൽകുന്നത്. ജില്ലയിൽ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് തിങ്കളാഴ്ച്ച നടന്നത്.


No comments