പേരാൽ കണ്ണൂരിലെ ആയിഷയുടെ സത്യസന്ധത ; കൊപ്പളം സ്വദേശിക്ക് ഒന്നരപ്പവൻ മാല തിരിച്ചുകിട്ടി
കുമ്പള: കളഞ്ഞു കിട്ടിയ ഒന്നരപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് വീട്ടമ്മ മാതൃകയായി. പേരാല്‍ കണ്ണൂരിലെ മുജീബിന്റെ ഭാര്യ ആയിഷയാണ് മാല തിരികെ എല്‍പിച്ചത്. പുതുവത്സര ദിനത്തില്‍ കുമ്പള മീന്‍ മാര്‍ക്കറ്റില്‍ വച്ചാണ് ആയിഷയ്ക്ക് സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയത്. മറ്റൊന്നും ആലോചിച്ചില്ല, പൊലീസ് സ്റ്റേഷനിലെത്തി ആയിഷ മാല അധികൃതര്‍ക്ക് കൈമാറി. തനിക്ക് സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയ കാര്യം പിന്നീട് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ യുവതി തന്നെ അറിയിച്ചു. അതിനിടയിലാണ് തന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി മൊഗ്രാല്‍ കൊപ്പളത്തെ നൗഷാദിന്റെ ഭാര്യ മുബീന എത്തിയത്. വിവരത്തെ തുടര്‍ന്ന് ആയിഷയും മുബീനയെയും കൂട്ടി കുമ്പള പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാല ഉടമസ്ഥയ്ക്ക് കൈമാറി.
Post a Comment