കേന്ദ്ര സർകാർ നയങ്ങളിൽ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീർത്ത് ഡി. വൈ.എഫ്. ഐ
കാസർഗോട്(www.truenewsmalayalam.com): കേന്ദ്ര സർകാർ നയങ്ങളിൽ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീർത്ത് ഡി. വൈ.എഫ്. ഐ.
"ഇനിയും സഹിക്കാണോ ഈ കേന്ദ്ര അവഗണന" എന്ന മുദ്രാവാക്യമുയർത്തിയാണ് കാസർഗോഡ് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെ നീളുന്ന മനുഷ്യ ചങ്ങല തീർത്തത്.
റെയിൽവേ യാത്രാ ദുരിതം, കേന്ദ്രത്തിൻ്റെ നിയമന നിരോധനം, സംസ്ഥനത്തിനെത്തിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം.
ഇന്നലെ വൈകീട്ട് 4.30 ഓടെ ട്രായൽ ചങ്ങല തീർത്ത ശേഷം 5 മണിയോടെ മനുഷ്യച്ചങ്ങല തീർത്ത പ്രതിജ്ഞയെടുക്കുകയായിരുന്നു.
തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും, കലാപരിപാടികളും സംഘടിപ്പിച്ചു.
അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹീം കാസർഗോഡ് ആദ്യ കണ്ണിയായി.
ഡി.വൈ.എഫ്.ഐ ആദ്യ പ്രസിഡൻ്റ് ഇ പി ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി
Post a Comment