JHL

JHL

നെല്ലിക്കുന്ന് സ്വദേശിയും മൊഗ്രാലിൽ താമസക്കാരനുമായ അബ്ദുൽ ഹമീദ് സൗദിയില്‍ നിര്യാതനായി


മൊഗ്രാൽ(www.truenewsmalayalam.com) : നെല്ലിക്കുന്ന് സ്വദേശിയും മൊഗ്രാലിൽ താമസക്കാരനുമായ അബ്ദുൽ ഹമീദ്(54) സൗദിയില്‍ നിര്യാതനായി.

 നെല്ലിക്കുന്നിലെ പരേതനായ ബി എം മൊയ്തീന്‍കുട്ടി -ഫാത്തിമ ദമ്പതികളുടെയും മകനായ ഹമീദ് ഞായറാഴ്ച്ച രാത്രി ജോലിസ്ഥലത്ത് വച്ചുണ്ടായ നെഞ്ച് വേദനയെത്തുടർന്ന് മരണപ്പെടുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 ഭാര്യ: സുബൈദ മൊഗ്രാല്‍ പുത്തൂര്‍.

 മക്കള്‍: ആബിദ (+2) , അസിത , അഫിത.

 സഹോദരങ്ങള്‍: റാബിയ, അബ്ദുല്‍ അസീസ് (വ്യാപാരി ), അബ്ദുല്‍ റഷീദ് . അബ്ദുല്‍ ജലീല്‍ ( ഇരുവരും അബൂദാബി), ഖലീല്‍, അബ്ദുല്‍ സത്താര്‍, സമീര്‍ (മൂവരും ദുബൈ) ഹാജറ, നസീറ.

 മയ്യത്ത് സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



No comments