JHL

JHL

കൈക്കൂലി: കേന്ദ്ര സർവകലാശാല പ്രഫസറെ സസ്പെൻഡ് ചെയ്തു

പെരിയ∙ കേരള കേന്ദ്ര സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപകനിൽ നിന്ന് കരാർ പുതുക്കി നൽകുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്ത  സോഷ്യൽ വർക്ക് ഡിപാർട്ട്മെന്റിലെ പ്രഫസറും വകുപ്പ് മുൻ മേധാവിയുമായ മൈസൂരു സ്വദേശി എ.കെ.മോഹനെ (49) വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ.കെ.സി.ബൈജു സസ്പെൻഡ് ചെയ്തു സോഷ്യൽ വർക്ക് ഡിപാർട്ട്മെന്റിൽ ഗെസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്തിരുന്ന കരിവേടകം സ്വദേശി രാമാനന്ദ് കോടോത്തിൽ നിന്നു 20,000 രൂപ വാങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് മോഹൻ അറസ്റ്റിലായത്.
ഗെസ്റ്റ് ഫാക്കൽറ്റിയെന്ന നിലയിൽ രാമാനന്ദിന്റെ കാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു.  കരാർ പുതുക്കി നൽകുന്നതിനും രാമാനന്ദിന്   പിഎച്ച്ഡിക്ക്  അഡ്മിഷൻ ശരിയാക്കി നൽകുന്നതിനും  ഹോണറേറിയമായി ലഭിക്കേണ്ട മുഴുവൻ തുകയും ലഭ്യമാക്കുന്നതിനും രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് രാമാനന്ദ് വിജിലൻസിന് പരാതി നൽകുകയായിരുന്നു. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രഫ. മോഹനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.



No comments