ഓട്ടോയില്‍ കേരളത്തിലേക്ക് കടത്തിയ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍
കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് എക്‌സൈസ് സംഘം രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് വാഹന പരിശോധന നടത്തിയത്. കര്‍ണാടക അതിര്‍ത്തിയിലെ ബാറില്‍ നിന്നാണ് മദ്യം കേരളത്തിലേക്ക് ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ചത്. അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് തൊണ്ടിമുതല്‍ സഹിതം പ്രതികളെ കാസര്‍കോട് ഓഫീസിലെത്തിച്ചു. ബുധനാഴ്ച രാവിലെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ ജില്ലയിലെ പ്രധാനിയാണ് നാരായണന്‍. രണ്ടാം പ്രതി കിരണ്‍ മദ്യം കടത്തിയ കുറ്റത്തിന് മുമ്പ് പിടിയിലായിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധനാ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെആര്‍ പ്രജിത്ത്, കെ സതീശന്‍, വി മഞ്ചുനാഥന്‍, എകെ നസറുദ്ദീന്‍, ഡ്രൈവര്‍ ക്രിസ്റ്റീന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment