JHL

JHL

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി ഒരാൾ പിടിയിൽ

 


മംഗളൂരു(www.truenewsmalayalam.com) : മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 98,68,750 രൂപ വിലമതിക്കുന്ന 1579 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ.

തിങ്കളാഴ്ച വൈകിട്ടോടെ അബുദാബി മംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

 ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ദേഹ പരിശോധനയിലാണ് സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.


No comments