ബായിക്കട്ടയിലെ യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായി പരാതി
കുമ്പള: യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായി പരാതി. ഉളുവാർ ബായിക്കട്ടയിലെ പരേതനായ അന്തുഞ്ഞിയുടെ മകൻ മുഹമ്മദ് കുഞ്ഞി (38), ഭാര്യ കൈറുന്നിസ (32) , മക്കളായ മുബീൻ (9), മുനവ്വർ (11), മാതാവ് ആയിശാബി (75) എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായിക്കട്ടെ അബ്ദുൽറഹിമാന്റെ മകൻ അബ്ദുല്ലയാണ് ആക്രമിച്ചതെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു. കോവിഡ് മഹാമാരിക്ക് മുമ്പ് മുഹമ്മദ് കുഞ്ഞി കച്ചവടത്തിനായി അബ്ദുല്ലയിൽനിന്ന് സ്വർണം വാങ്ങിയിരുന്നുവത്രെ. കച്ചവടം നഷ്ടത്തിൽ ആയതിനെ തുടർന്ന് വാങ്ങിയ സ്വർണം അബ്ദുല്ലക്ക് തിരിച്ചു നൽകാൻ മുഹമ്മദ് കുഞ്ഞിക്ക് സാധിച്ചില്ല. തുടർന്ന് അബ്ദുല്ല വീട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം എറണാകുളത്തുനിന്ന് നാട്ടിലെത്തിയ മുഹമ്മദ് കുഞ്ഞിയെതേടി വീട്ടിലെത്തിയ അബ്ദുല്ല പരാക്രമം കാട്ടുകയായിരുന്നു. ആക്രമണത്തിൽ മുഹമ്മദ് കുഞ്ഞിക്ക് മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment